Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവാവിന് നേരെ വാൾ വീശി കാറിലെത്തിയ സംഘത്തിനെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് : ഇന്നലെ രാത്രികാഞ്ഞങ്ങാട്ട് യുവാവിന് നേരെ ഒരു സംഘം വാൾ വീശി. കാറിലെത്തിയ സംഘത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. നോർത്ത് കോട്ടച്ചേരി തെക്കെപ്പുറം കൃഷിഭവൻ്റെ പച്ചക്കറികടക്ക് സമീപം രാത്രി 9.15 നാണ് സംഭവം. തെക്കെപ്പുറത്തെ എം.മുഹമ്മദ് മുബാഷിന് 30 നേരെയാണ് വാൾ വീശിയത്. കഴുത്തിന് നേരെ വാൾ വീശിയെന്നും ഒഴിഞ്ഞ് മാറിയതിനാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ടെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ സമീർ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും കേസെടുത്തു. നരഹത്യ ശ്രമത്തിനാണ് കേസ്. പ്രദേശത്ത് ലഹരി വിൽപ്പന എതിർത്തതാണ് വാൾ വീശാൻ കാരണമെന്ന് പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments