നിന്നും മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ
യുവാവിനെതിരെ പൊലീസ് കേസെടുത്തു. ദേലംപാടിയിലെ അബ്ദുള്ളയുടെ മകൾ ഖദീജത്ത് ഷമീമ 28 യുടെ പരാതിയിൽ ഭർത്താവ് ബെളിഞ്ചയിലെ ബി. ലത്തീഫിനെ 31 തിരെയാണ് കേസ്. ആദൂർ പൊലീസാണ് കേസെടുത്തത്. 2018 മാർച്ച് 18 നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് നൽകിയ 25 പവൻ പോരെന്ന് പറഞ്ഞ് കൂടുതൽ സ്വർണം ആവശ്യപെട്ട് ഭർതൃവീട്ടിൽ പീഡിപ്പിച്ചെന്നും കഴിഞ്ഞ 13 ന് രാത്രി 11.30 ന് യുവതിയുടെ സഹോദരൻ്റെ വാട്സാപ്പിലേക്ക് അബുദാബിയിൽ നിന്നും വാട്സാപ്പ് വോയിസ് മെസേജിലൂടെ മൂന്ന് തലാഖ് ചൊല്ലിയെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments