Ticker

6/recent/ticker-posts

ഹെൽമറ്റിനുള്ളിൽ കയറിക്കൂടിയ പാമ്പ് വീട്ടമ്മയെ കടിച്ചു

കാഞ്ഞങ്ങാട് :ഹെൽമറ്റിനുള്ളിൽ കയറി കൂടിയ
 പാമ്പ് വീട്ടമ്മയായ യുവതിയെ
 കടിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചാണ് യുവതിയെ പാമ്പ് കടിച്ചത്. ബേക്കൽ കളനാട്ടെ ഷാഫിയുടെ ഭാര്യ മുംതാസിനാണ് 35 കടിയേറ്റത്. വീടിൻ്റെ ഉമ്മറത്ത് സൂക്ഷിച്ച ഹെൽമറ്റിനുള്ളിലാണ് പാമ്പ് കയറി കൂടിയത്. ഹയർ സെക്കൻ്ററി വിദ്യാർത്ഥിയായ മകൻ്റെ ഹെൽമറ്റി ലാണ് പാമ്പ് കയറിയത്. ജോലിക്ക് പോവുകയായിരുന്ന
പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിന് മകന് ഹെൽമറ്റ് എടുത്ത് കൊടുക്കവെയാണ് മുംതാസിൻ്റെ കൈക്ക് പാമ്പ് കടിച്ചത്. സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാർ വിഷം ഇല്ലാത്ത പാമ്പാണ് കടിച്ചതെന്നറിയിച്ചതോടെ കുടുംബം ആശ്വാസത്തിലായി.
Reactions

Post a Comment

0 Comments