Ticker

6/recent/ticker-posts

നെല്ലിയടുക്കം കിളിയളം തോട്ടിൽ മൃതദേഹം

നീലേശ്വരം : തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ  മൃതദേഹം കണ്ടെത്തി. കിനാനൂർ കരിന്തളംനെല്ലിയടുക്കം കിളിയളം ചാലിലാണ്  മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ചാലിലെ വല്ലയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്.  തിരിച്ചറിയാനായിട്ടില്ല. മേൽ വസ്ത്രം കാണാനില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സ്ത്രീയുടേതാണ് മൃതദേഹമെന്ന് ആദ്യം കരുതിയിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ്
പരിശോധിച്ചതിൽ മൃതദേഹം പുരുഷൻ്റെ താണെന്ന് വ്യക്തമായതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉത്തര മലബാറിനോട് പറഞ്ഞു.

Reactions

Post a Comment

0 Comments