കാഞ്ഞങ്ങാട് :
കാസർകോട് നിന്നും കോഴിക്കോട്ടേക്ക് മിനിലോറിയിൽ കൊണ്ട് പോവുകയായിരുന്ന ലഹരി ശേഖരം പൊലീസ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചെറുവത്തൂർ മട്ടലായി പെട്രോൾ പമ്പിനടുത്ത് നിന്നും ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ ചന്തേര പൊലീസാണ് ലഹരി ശേഖരവും മിനിലോറിയും കസ്റ്റഡിയിലെടുത്തത്. മധൂർ ഉളിയത്തടുക്കയിലെ എ.ഐ.സമീർ 40,ആരിക്കാടിയിലെ ബി.സിദ്ദീഖ് 38 എന്നിവരാണ് പിടിയിലായത്. 2600 പാൻ മസാല ശേഖരം പിടികൂടി. കാസർകോട് നിന്നും ചിലർ അയറ്റിയതാണെന്നും കോഴിക്കാട് നിന്നും ചിലർ വാങ്ങാനെത്തുമെന്നാണ്ലോറിയിൽ കയറ്റിയവർ പറഞ്ഞതെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു.
0 Comments