Ticker

6/recent/ticker-posts

കാസർകോട് ജില്ലയിലേക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന ഫാഷൻ ഡിസൈനർ അറസ്റ്റിൽ

കാസർകോട്:  ഫെബ്രുവരി മാസത്തിൽ 75 ഗ്രാം എംഡി എംഎ പിടികൂടിയ കേസിലെ പ്രതികൾക്ക് എം ഡി എം എ എത്തിച്ചു കൊടുത്ത പ്രധാന പ്രതി പിടിയിൽ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മിൽ 22 ആണ് കണ്ണൂരിൽ  മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായത്. ബംഗ്ലൂരിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വന്നിരുന്ന പ്രതി ഇതിൻ്റെ മറവിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.  നാല് ബാങ്ക് ആക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ഇപാടുകളാണ് ഓരോ മാസവും മയക്കുമരുന്ന്  കച്ചവടത്തിനായി നടത്തിയതും നേടിയെടുത്തതും. ബംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡിയുടെ നിർദ്ദേശപ്രകാരം  ഡി വൈ എസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ , സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ എസ് ഐ അതുൽ റാം,  ധനേഷ്,  സന്ദീപ്, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments