കാസർകോട്: ഉറങ്ങി കിടന്ന അമ്മയെ ചുട്ടു കൊന്ന മകൻ പിടിയിൽ. ഇന്ന് ഉച്ചയോടെ കർണാടകയിൽ നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മഞ്ചേശ്വരം വോർക്കാടിയിലെ
ഹിൽഡ ഡിസൂസ 60 യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ
മകൻ മെൽവിൻ മൊണ്ടേര 38 ആണ് പിടിയിലായത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ കഴുത്ത് ഞെരിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചിരുന്നു. പൊള്ളലുകളോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ലോലിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസം. ഒരു മകൻ കുവൈറ്റിലാണ്. കൊലയിൽ കലാശിച്ചതിൻ്റെ കാരണം വ്യക്തമായിട്ടില്ല. മഞ്ചേശ്വരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
0 Comments