Ticker

6/recent/ticker-posts

ഹോം സ്റ്റേയിൽ താമസിച്ച ആങ്കർ യുവതിയെ ആദ്യം ഫോണിൽ വിളിച്ചു എടുക്കാതെ വന്നതോടെ വാതിലിൽ മുട്ടി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഹോം സ്റ്റേയിൽ താമസിച്ച ആങ്കർ യുവതിയെ നിരന്തരം മൊബൈൽ ഫോണിൽ വിളിക്കുകയും എടുക്കാതെ വന്നതോടെ ഹോം സ്റ്റേയിലെത്തി താമസമുറിയുടെ വാതിലിൽ മുട്ടിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ കൊലക്കേസുകളിൽ ഉൾപെടെ ഉൾപെട്ട ആളെന്ന് പൊലീസ് പറഞ്ഞു. ബാരകുന്നുമ്മലിലെ ഇർഷാദ് 30, എരോലിലെ അബ്ദുള്ള 30 എന്നിവരാണ് പിടിയിലായത്. ഇർഷാദ് കൊലക്കേസിൽ ഉൾപെടെ പ്രതിയെന്ന്
പൊലീസ് പറഞ്ഞു.
പാലക്കുന്ന് കാപ്പിലെ ഹോം സ്റ്റേയിൽ രാത്രിയാണ് സംഭവം. എറണാകുളം കേന്ദ്രീകരിച്ച് ആങ്കറായയുവതി ഇവിടത്തെ ഹോം സ്റ്റേയിൽ കഴിഞ്ഞ ദിവസമാണ് താമസത്തിനെത്തിയത്. യുവതിയുടെ മൊബൈൽ ഫോൺ നമ്പർ സംഘടിപ്പിച്ച പ്രതികൾ യുവതിയെ നിരന്തരം വിളിച്ചു. എടുക്കാതെ വന്നതോടെയാണ് ഹോംസ്റ്റേയിൽ യുവതി താമസിക്കുന്ന മുറിയുടെ വാതിൽ ലൈംഗിക ഉദ്ദേശത്തോടെ മുട്ടിയത്. പ്രതികൾ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന വരായിരുന്നു. യുവതി വിവരം നൽകിയതോടെ ബേക്കൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments