കാഞ്ഞങ്ങാട് :
സഹോദരിയുടെ വീടിൻ്റെ ടെറസിൽ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ഇന്ന്
വൈകീട്ടാണ് മരണം. ചെമ്മനാട് മണിയങ്ങാനത്തെ മുഹമ്മദിന്റെ മകൻ സി.ബി. ഹംസ 40 ആണ് മരിച്ചത്.
കഴിഞ്ഞ 8 ന്
വൈകുന്നേരം ആയിരുന്നു അപകടം. സഹോദരിയുടെ വീടിന് മുകളിൽ ശുദ്ധജല ടാങ്ക് വൃത്തിയാക്കി ഇറങ്ങവെ കാൽ വഴുതി വീഴുകയായിരുന്നു. ഒരാഴ്ചയായി മംഗലാപുരം യൂണിറ്റിയിൽ ചികിൽസയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി 12 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് ഖബറടക്കം നടക്കും.
0 Comments