അപകടത്തിൽപെട്ട കപ്പലിലേതെന്ന് സംശയിക്കുന്ന ബാരൽ കുമ്പളയിൽ കരക്കടിഞ്ഞു. വൈകീട്ടോട് കൂടിയാണ് കുമ്പളക്ക് സമീപം കടലിൽ നീല നിറത്തിലുള്ള പ്ലാസ്റ്റിക് ബാരൽ കണ്ടെത്തിയത്. സമീപവാസികളും കുമ്പള പൊലീസ് ഇൻസ്പെക്ടർ എം.പി വിനോദ് അടക്കം സ്ഥലത്തെത്തിയ പൊലീസും മറ്റുമെത്തികരക്കെത്തിച്ചു. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബാരലിൽ എന്താണെന്ന് വ്യക്തമായിട്ടില്ല.
0 Comments