Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിന് ഉള്ളിൽ കയറി കൂടി പെരുമ്പാമ്പ്

കാഞ്ഞങ്ങാട് :മോട്ടോർ ബൈക്കിന് ഉള്ളിൽ കയറി കൂടിയ നിലയിൽ ഉഗ്രൻ പെരുമ്പാമ്പിനെ കണ്ടെത്തി. ബൈക്കിൻ്റെ മുൻ വശം ടയറിന് മുകളിലും മീറ്റർ ബോക്സിനിടയിലുമായായിരുന്നു പാമ്പ് കിടന്നിരുന്നത്. മുക്കൂട് ജീലാനിയിലെ സാബിത്തിൻ്റെ ബൈക്കിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്. ഇന്ന് വൈകീട്ടാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്ഥലത്ത് നിന്നുമായിരുന്നു പെരുമ്പാമ്പ് കയറിയത്. പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം ബേക്കലിന് സമീപം ഹെൽമറ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
Reactions

Post a Comment

0 Comments