Ticker

6/recent/ticker-posts

മുറിയനാവിയിൽ വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടിയ കേസിൽ യുവാവിനെ മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട് : കല്ലൂരാവിമുറിയനാവിയിൽ വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ മംഗലാപുരത്ത് നിന്നും ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. മുറിയനാവിയിലെ ഷാജഹാൻ ആണ് അറസ്റ്റിലായത്. പ്രതി താമസിക്കുന്ന വീട് റെയിഡ് ചെയ്ത് 3.610 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഏപ്രിൽ 25 ന് രാത്രിയായിരുന്നു റെയിഡ്. 50 ദിവസത്തിലേറെയായി ഒളിവിലായിരുന്നു. കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments