കാഞ്ഞങ്ങാട് :
തനിച്ച് താമസിക്കുന്ന ആളുടെ മൃതദേഹം അഴുകിയ നിലയിൽ വീടിൻ്റെ പിറക് വശം കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തായന്നൂർ എട്ടാം മൈൽ മൂപ്പിലെ മാത്യുവിൻ്റെ മകൻ തോമസിൻ്റെ 60 മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യയും മക്കളും താമസം മാറി പോയ ശേഷം വർഷങ്ങളായി തോമസ് തനിച്ച് താമസിച്ച് വരികയായിരുന്നു. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. പറമ്പിലെ മരം വിലക്കെടുക്കാൻ ഇന്നലെ ചിലർ വീട്ടിൽ വന്നിരുന്നു. ഫോൺ വിളിച്ചതിനെ തുടർന്ന് എടുക്കാത്തതിനെ തുടർന്നായിരുന്നു ഇവർ വീട്ടിലെത്തിയത്. വീടിൻ്റെ മുൻ വശം വാതിൽ അടച്ചിട്ട നിലയിലും അടുക്കള വാതിൽ തുറന്ന നിലയിലും കാണപ്പെട്ടു. മൂന്ന് ദിവസം മുൻപ് കൊണ്ട് വന്ന വൈദ്യുതി ബില്ല് മുൻ വശം വാതിലിൽ തിരുകി വച്ചതായും കാണപ്പെട്ടു. ദുർഗന്ധം കൂടി അനുഭവപ്പെട്ടതോടെ കടകളിലെത്തി ഇവർ നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാർ എത്തി അന്വേഷിച്ചപ്പോഴാണ് വീടിൻ്റെ പിറക് വശം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. കഴിഞ്ഞ മാസം 29 ന് ഉച്ചക്കാണ് നാട്ടുകാർ അവസാനമായി തോമസിനെ കണ്ടത്. ഇതിന് ശേഷം ഏതെങ്കിലും ദിവസത്തിലാകാം മരണമെന്നാണ് കരുതുന്നത്.
0 Comments