കാസർകോട്:വിവിധ സാഹചര്യങ്ങളിൽ ഉടമസ്ഥർക്ക് നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി കാസർകോട് സൈബർ സെൽ. ഇന്ന് ജില്ലാ അഡിഷണൽ പൊലീസ് സൂപ്രൻ്റ് സി.എം. ദേവദാസൻ ചേംബറിൽ വെച്ച് ആറ് മൊബൈൽ ഫോണുകൾ ഉടമസ്ഥർക്ക് കൈമാറി. നഷ്ടപ്പെട്ട ഫോണുകൾ മിക്കതും അന്യസംസ്ഥാനത്തുള്ള ആൾക്കാരാണ് ഉപയോഗിച്ച് കൊണ്ടിരുന്നത്. സെക്കന്റ് ഹാൻഡ് മൊബൈലുകളായി കടയിൽ നിന്നും വാങ്ങിയതുമൊക്കെയാണ് ഇവർ. സൈബർ സെൽ സബ് ഇൻസ്‌പെക്ടർ പി.കെ. അജിത്തിൻ്റെ മേൽനോട്ടത്തിൽ സിവിൽ ഓഫീസർ സി. സജേഷ് ആണ് നഷ്ടപെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ എത്തിക്കുന്നത്.
0 Comments