എം.ബി.എക്ക് പഠിക്കുന്ന 21 വയസുകാരിയെ കണ്ണൂരിനും കാസർകോടിനും ഇടയിൽ
ട്രെയിൻ യാത്രയിൽ അതിക്രമത്തിനിടയാക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശി വെങ്കിടേശ്വൻ 35 ആണ് അറസ്ററിലായത്.
കൊച്ചുവേളിയിൽ നിന്നും പോർ ബന്തറിലേക്ക് പോകുന്ന
ട്രെയിനിലെ
ജനറൽ കമ്പർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിനി.
യാത്രക്കിടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ സ്പർശിച്ചെന്ന യുവതിയുടെ
പരാതിയെ തുടർന്ന് കാസർകോട് റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യാത്രക്കിടെ തന്നെ യുവതി ഫോണിലൂടെ റെയിൽവെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ട്രെയിൻ കാസർകോടെത്തിയ പോൾ കാത്ത് നിന്ന പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇമെയിൽ വഴിയുവതി പരാതി അയച്ചു.
കേസ് രെജിസ്റ്റർ ചെയ്തു ശേഷം പ്രതിയുടെ അറസ്ററ് രേഖപെടുത്തി. ഹോസ്ദുർഗ് കോടതിയിൽ ഹാജറാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments