Ticker

6/recent/ticker-posts

ആശുപത്രിയിൽ സംഘർഷം മൂന്ന് പേർക്കെതിരെ കേസ്

കാസർകോട്:ആശുപത്രിയിൽ സംഘർഷം. ജീവനക്കാരന് മർദ്ദനമേറ്റു. മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. മാസ്തി കുണ്ടിലെ സി.എം ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഘർഷമുണ്ടായത്. ആശുപത്രി ജീവനക്കാരൻ ചെങ്കള മസ്ജിദ് റോഡിലെ മൊയ്തീൻ കുഞ്ഞിക്കാണ് 48 മർദ്ദനമേറ്റത്. ആശുപത്രിയിൽ വെച്ച് തടഞ്ഞു നിർത്തി ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതായാണ് പരാതി. ആശുപത്രിക്കുള്ളിൽ കയറി ഡോക്ടറെയും ജീവനക്കാരെയും ചീത്ത വിളിക്കുകയും ആശുപത്രിയിലെ സാധനങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നാണ് പരാതി. ഈ പരാതിയിൽ മുളിയാർ സ്വദേശികളായ അബ്ദുൾ റഹൂഫ്, പിച്ചു, റഹുഫ് റിലേറ്റീവ് എന്നിവർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments