Ticker

6/recent/ticker-posts

രണ്ട് കിലോയോളം കഞ്ചാവുമായി സ്കൂട്ടർ യാത്രക്കാരൻ അറസ്റ്റിൽ

കാസർകോട്:രണ്ട് കിലോയോളം കഞ്ചാവുമായി സ്കൂട്ടർ യാത്രക്കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സ്കൂട്ടർകസ് ററഡിയിലെടുത്തു. ബന്തിയോട് പെരിക്കോട് മുഹമ്മദ് അലി 51 ആണ് പിടിയിലായത്.
  മഞ്ചേശ്വരം  കുബ്ബന്നൂരിൽ നിന്നും  കുമ്പള എക്സൈസ് റേഞ്ച് പാർട്ടിയും കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ്   ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും  നടത്തിയ സംയുക്ത പരിശോധനയിലാണ് സ്ക്കൂട്ടറിൽ കടത്തിയ 1.800 കിലോ  കഞ്ചാവ് പിടികൂടിയത്.  കുമ്പള എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി. ശ്രാവൺ
 അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വി. പ്രമോദ്കുമാർ സി.കെ.വി.സുരേഷ്,പ്രിവൻ്റീവ് ഓഫീസർ കെ.വി. മനാസ്,പ്രിവൻ്റീവ് ഓഫീസർ 
മാരായ അജീഷ്, നൗഷാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്,അഖിലേഷ്, പ്രജിത്ത്,ഷിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments