Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് പട്ടാപകൽ കാൽ ലക്ഷം രൂപയുടെ സാധനങ്ങൾ ടെമ്പോ ഓട്ടോയിൽ കടത്തി മൂന്ന് മോഷ്ടാക്കൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പുതിയ കോട്ടയിൽ പട്ടാപകൽ കാൽ ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ടെമ്പോ ഓട്ടോയിൽ കടത്തി. മൂന്ന് മോഷ്ടാക്കൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്ന്
വൈകീട്ട് 3 മണിക്കാണ് മോഷണം.
ഹോസ്ദുർഗിൽ നിർമ്മാണത്തിലുള്ള എൻ.എച്ച് എം ഓഫീസിൻ്റെ കീഴിൽ പുതുതായി പണിയുന്ന എഫ്.ഡബ്ളിയു സ്റ്റോർ ബിൽഡിംഗിൻ്റെ നിർമ്മാണ സാധനങ്ങളാണ് കവർന്നത്. 22000 രൂപ വില വരുന്ന 10 ഓളം ഇരുമ്പ് ജാക്കി കളാണ് കവർന്നത്. ടെമ്പോ ഓട്ടോയിൽ മൂന്നംഗ സംഘം കടത്തി കൊണ്ട് പോവുകയായിരുന്നു. വാഹനവും പ്രതികളെയും തിരിച്ചറിഞ്ഞു. കരാർ കമ്പനി ജീവനക്കാരൻ സി.എ. മുഹമ്മദ് സബീബിൻ്റെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments