Ticker

6/recent/ticker-posts

മൊബൈൽ ഫോൺ വാങ്ങി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തു

കാഞ്ഞങ്ങാട് :മൊബൈൽ ഫോൺ വാങ്ങി
 നൽകി പ്ലസ് വൺ 
വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തു. സംഭവത്തിൽ 45 കാരനെ തിരെ  പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ കൈവശം പുതിയ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. വിദ്യാർത്ഥിനിയെ പ്രതിയുടെ കാറിൽ ഉൾപെടെ കയറ്റി കൊണ്ട് പോയിരുന്നു. ലഹരിക്കടിമപെട്ട പ്രതിയെ ഡി അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്ലസ് ടു വിദ്യാർത്ഥി ഉപദ്രവിച്ചതായി വെളിപെടുത്തി. തുടർന്ന് വിദ്യാർത്ഥിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് റജിസ്ട്രർ ചെയ്തു. വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു പ്രായപൂർത്തിയാവാത്തതിലാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി .സതി ഷിൻ്റെ നേതൃത്വത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments