Ticker

6/recent/ticker-posts

പീഡനക്കേസിൽ പ്രതിയായ വൈദീകൻ കോടതിയിൽ കീഴടങ്ങി റിമാൻ്റിൽ, പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട് :പീഡനക്കേസിൽ പ്രതിയായ വൈദീകൻ കോടതിയിൽ കീഴടങ്ങി.ചിറ്റാരിക്കാൽ പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലെ പ്രതി എറണാകുളം കോതമംഗലം രാമല്ലൂരിലെ തട്ടുപറമ്പിൽ ടി. മജോ എന്ന പോൾ തട്ടുപറമ്പിൽ 44 ആണ് ഇന്ന് കാസർകോട് ജില്ലാ കോടതിയിൽ കീഴടങ്ങിയത്.
വൈദീകനെ കോടതി റിമാൻ്റ് ചെയ്തു.
 വൈദീകൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം  തള്ളി. വൈദികനെ പിടികൂടുന്നതിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപെടുവിച്ചിരുന്നു.
പീഡിപ്പിച്ചെന്ന പ്രായപൂർത്തിയാവാത്ത ആൺകുട്ടി നൽകിയ കേസിലെ പ്രതിയാണ്. ജില്ലാ കോടതിയും ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.   ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പ്രതിയെ കസ്ററഡിയിൽ ആവശ്യപെട്ട് ജില്ലാ കോടതിയെ സമീപിച്ചു. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും.
  ആൺകുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് ഒരു മാസം മുൻപാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. പ്രതിക്കായി എറണാകുളത്തും ബംഗ്ളുരുവിലും കഴിഞ്ഞ ദിവസം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
Reactions

Post a Comment

0 Comments