Ticker

6/recent/ticker-posts

കാസർകോട്ട് വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു, ക്വാർട്ടേഴ്സിൽ നിന്ന് പണം കവർന്നു

കാസർകോട്:കാസർകോട്ട് വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന എട്ടര പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ബദിയഡുക്കയിൽ 
ക്വാർട്ടേഴ്സിൽ നിന്ന് പണം കവർന്നു. ഗംഗൈറോഡിലെ ബാലകൃഷ്ണ റായിയുടെ ഭാര്യ റാജിവിയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. ഇവരുടെ വീട്ടിലെ കിടപ്പ് മുറിയിൽ സെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്തത്. ബദിയഡുക്ക ചേന്നാർക്കട്ടയിൽ ക്വാർട്ടേഴ്സ് കുത്തി തുറന്ന് പട്ടാപകൽ പതിനായിരം രൂപ കവർന്നു. മംഗ്ളുരു സ്വദേശി കൃഷ്ണകുലാലിൻ്റെ പണമാണ് കവർന്നത്. രാവിലെ 10നും വൈകീട്ട് 3 നുമിടയിലാണ് മോഷണം. മരപെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments