പയ്യന്നൂർ : പയ്യന്നൂരിലേക്ക് വരികയായിരുന്നസ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചെറുപുഴ തിരുമേനി പുതുവത്താണ് അപകടം. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. ലക്ഷ്മി ബസാണ് അപകടത്തിൽ പെട്ടത്.
പുതുവത്ത് നിന്നും പുറപ്പെടുന്ന ബസിൽ 15 യാത്രക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളു. വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ പയ്യന്നൂർ, ചെറുപുഴ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ബസ് ഓട പോലുള്ളതാഴ്ഭാഗത്ത് കുടുങ്ങി കിടക്കുകയാണ്.
0 Comments