യുവാവ് തിരിച്ചെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ബേക്കൽ ഹദ്ദാദ് നഗറിലെ ടി. എ. അഷറഫ് 44ആണ് അറസ്റ്റിലായത്. ഇന്ന് വൈകീട്ട് 5 മണിയോടെ ഹദ്ദാദ് നഗറിൽ നിന്നും ബേക്കൽ ഇൻസ്പെക്ടർ ശ്രീ ദാസ് ആണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം നാടുകടത്തിയതായിരുന്നു. കാസർകോട് റവന്യൂ ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് നിലനിൽക്കെ ഇത് മറികടന്ന് നാട്ടിലെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
0 Comments