Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് മോഷണം യുവാവ് അറസ്റ്റിൽ ഒരാൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ
പുതിയ കോട്ടയിൽ നിർമ്മാണത്തിലുള്ള എൻ.എച്ച് എം ഓഫീസിൻ്റെ കീഴിൽ പുതുതായി പണിയുന്ന എഫ്.ഡബ്ളിയു സ്റ്റോർ ബിൽഡിംഗിൻ്റെ നിർമ്മാണ സാധനങ്ങൾ കവർന്ന കേസിൽ ആണ് പ്രതികൾ പിടിയിലായത്. മാവുങ്കാൽ സ്വദേശി മനു 38 , ബല്ല സ്വദേശി മനിഷ് 42 എന്നിവരാണ് പിടിയിലായത്. ഇന്നലെ
വൈകീട്ടാണ് മോഷണം. മനീഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മനു കസ്റ്റഡിയിലാണ്. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 
22000 രൂപ വില വരുന്ന 10 ഓളം ഇരുമ്പ് ജാക്കി കളാണ് കവർന്നത്. ടെമ്പോ ഓട്ടോയിൽ മൂന്നംഗ സംഘം കടത്തി കൊണ്ട് പോവുകയായിരുന്നു.  കരാർ കമ്പനി ജീവനക്കാരൻ സി.എ. മുഹമ്മദ് സബീബിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments