കാഞ്ഞങ്ങാട് :പുതിയ കോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഓവ് ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പടന്നക്കാട് കൃഷ്ണപിള്ള നഗറിലെ വലിയ വീട്ടിൽ ശ്രീധരനാണ് 57 മരിച്ചത്. നേരത്തെ കല്ലൂരാവിയിലായിരുന്നു താമസം. ഇന്ന് ഉച്ചക്ക് സംസ്ഥാന പാതക്കരികിൽ ഓടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ശ്രീധരനാണ് മരിച്ചതെന്ന് വ്യക്തമാവുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. കണ്ണൻ്റെയും വി.വി. കുഞ്ഞുമാണിക്കത്തിൻ്റെയും മകനാണ്. മക്കൾ: വി. വി.സുധീഷ് , അമ്പിളി , അമൃത . മരുമക്കൾ:സുരേഷ്,നിതീഷ് . സഹോദരങ്ങൾ:സുഗുമാരൻ , ഭാസ്കരൻ , കുഞ്ഞിക്കണ്ണൻ പരേതരായ ദാമോദരൻ, തമ്പാൻ വി വി, കുഞ്ഞി കൃഷ്ണൻ.
0 Comments