Ticker

6/recent/ticker-posts

സൈക്കിളിൽ പിക്കപ്പ് ഇടിച്ച് 11 വയസുകാരന് പരിക്ക് ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :സൈക്കിളിൽ പിക്കപ്പ് വാഹനം ഇടിച്ച് 11 വയസുകാരന് പരിക്ക് പറ്റിയ പരാതിയിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കമ്മാടംമൂലപ്പാറയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ ഫസൽ അഹമ്മദിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂലപ്പാറ പള്ളിക്ക് സമീപമായിരുന്നു അപകടം. കമ്മാടംഭാഗത്തേക്ക് ഓടിച്ചു പോയ പിക്കപ്പ് ഇടിക്കുകയായിരുന്നു. ഡ്രൈവർ സെമീറിനെതിരെ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments