Ticker

6/recent/ticker-posts

കൂട്ട ആത്മഹത്യയിൽ പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തു കഴിച്ചത് റബറിന് ഉപയോഗിക്കുന്ന ആസിഡ്

കാഞ്ഞങ്ങാട് : അമ്പലത്തറ 
പറക്കളായിലെ കൂട്ട ആത്മഹത്യയിൽ അമ്പലത്തറ പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തു. റബറിന്ഉപയോഗിക്കുന്ന ആസിഡ് കഴിച്ചാണ് ദമ്പതികളും മകനും മരിക്കുകയും ഒരു മകൻ ഗുരുതരാവസ്ഥയിലുള്ളതെന്നും പൊലീസിൻ്റെ പ്രഥമ വിവര പട്ടികയിൽ വ്യക്തമാക്കി. രാത്രി 12.30 നാണ് നാല് പേരെയും വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടത്. പറക്കളായി ഒണ്ടാം പുളിയിലെ ഗോപി 58യെ ജില്ലാശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. ഭാര്യ ഇന്ദിര 55 യെയും മക്കളായ രഞ്ജേഷ് 37, രാഗേഷ് 35 എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഇന്ദിരയും രഞ്ജേഷും മരിച്ചിരുന്നു. രാഗേഷ് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്. ഇന്ദിരയുടെ സഹോദരൻ
തോണിക്കല്ലിലെ കെ.വി. ബാലകൃഷ്ണൻ 53 പരാതിക്കാരനായാണ് പൊലീസ് കേസെടുത്തത്. പൊലീസ് പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments