Ticker

6/recent/ticker-posts

കൂട്ട ആത്മഹത്യയിൽ നടുങ്ങി അമ്പലത്തറ പറക്കളായി പ്രദേശം ദമ്പതികളും മകനും ജീവനൊടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് സൂചന, ഒരു മകൻ്റെ നില ഗുരുതരം, ആസിഡ് കഴിച്ചതെന്ന് സംശയം

കാഞ്ഞങ്ങാട് :കൂട്ട ആത്മഹത്യയിൽ നടുങ്ങിയിരിക്കുകയാണ് അമ്പലത്തറ പറക്കളായി പ്രദേശം. ദമ്പതികളും മകനും ജീവനൊടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്നാണ് പ്രാഥമിക സൂചന.
 ഒരു മകൻ ഗുരുതരാവസ്ഥയിലാണ്. പറക്കളായിലെ ഉണ്ടോം പുളിയിലെ ഗോപി 58, ഇന്ദിര 55, മകൻ രഞ്ജേഷ് 37 എന്നിവരാണ് മരിച്ചത്. ഒരു മകൻ രാഗേഷ് 32 പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മരിച്ച രഞ്ജേഷ് നേരത്തെ ഗൾഫിലായിരുന്നു. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കടനടത്തിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഗോപി കൂലി തൊഴിലാളിയും കർഷകനുമാണ്. എല്ലാവരും ആസിഡ് കഴിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പരിയാരം ആശുപത്രിയിൽ .
  അമ്പലത്തറ പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments