കാസർകോട്:സംശയ സാഹചര്യത്തിൽ
കണ്ട് ദേഹ പരിശോധന നടത്തിയ പൊലീസ്
യുവാവിൽ നിന്നും
എം.ഡി.എം.എ പിടികൂടി. കുമ്പള ഹോളി ഫാമിലി സ്കൂളിന് സമീപം കഞ്ചിക്കട്ട റോഡിൽ സംശയ സാഹചര്യത്തിൽ കണ്ടാണ് പൊലീസ് യുവാവിനെ ചോദ്യം ചെയ്തത്. കണ്ണൂർ പെരള സ്വദേശി നവാസിനെ 24 യാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി പോകാൻ ശ്രമിച്ചിരുന്നു. ദേഹ പരിശോധനയിൽ 0.09 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
0 Comments