ലൈംഗിക ചുവയോടെ നിരവധി പുരുഷന്മാർക്ക് മെസേജ് അയച്ച് പണം തട്ടാൻ ശ്രമം. 37 കാരിയുടെ പരാതിയിൽ നീലേശ്വരം മാടമ്പില്ലത്ത് ഷബീറിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂൺ 6 ന് മുൻപാണ് ഇൻസ്റ്റാഗ്രാമിൽ ഭർതൃമതിയായ യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐഡി ഉണ്ടാക്കിയതെന്നാണ് പരാതി. തുടർന്ന് ഈ ഐഡിയിൽ നിന്നും അശ്ലീല വാക്കുകൾ പല പുരുഷന്മാർക്കും അയക്കുകയായിരുന്നു. ഇത് മൂലം അഭിമാനക്ഷതവും മാനഹാനിയുമുണ്ടായെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
0 Comments