കാഞ്ഞങ്ങാട് :ട്രെയിൻ കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യുവാവിനെ കാണാനില്ല. സീറ്റിൽ ബാഗും ചെരിപ്പും കണ്ടെത്തിയതോടെ ഒപ്പം യാത്ര ചെയ്തവർ ആശങ്കയിലായി. ഒടുവിൽ രണ്ട് ദിവസത്തിന് ശേഷം യുവാവിനെ കോഴിക്കോട് കണ്ടെത്തി. ഒന്നിന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ പാലക്കാട് നിന്നും കാസർകോട്ടേക്ക് യാത്ര തിരിച്ച ചെർക്കളയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിജ്യോനന്ദിനെ 28 യാണ് കാണാതായത്. ചെർക്കളയിൽ താമസിച്ച് പെയിൻ്റിംഗ് ജോലി ചെയ്യുന്ന യുവാവ് സുഹൃത്ത് നയനൊപ്പം രാത്രി 11.30 ന് കാസർകോട്ടേക്ക് വണ്ടികയറിയതായിരുന്നു. കാഞ്ഞങ്ങാട് ട്രെയിനെത്തിയപ്പോൾ നയൻ, സുഹൃത്തിനെ കാണാതെ പരിഭ്രമിച്ചു. ഇരിപ്പിടത്തിൽ ബാഗും സമീപം ചെരിപ്പ് കൂടി കാണപ്പെട്ടതോടെ ആശങ്ക വർദ്ധിച്ചു. കാണാതായ യുവാവിൻ്റെ കൈ വശം ഫോണില്ലായിരുന്നു. ഇത് മൂലം മറ്റ് വിവരവും കിട്ടാതെ വന്നു. നാട്ടിൽ വിളിച്ചപ്പോൾ അവിടെയെത്തിയില്ലെന്നും മനസിലായി. തുടർന്ന് സുഹൃത്ത് കാസർകോട് റെയിൽവെ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് കോഴിക്കോട് കണ്ടെത്തുകയായിരുന്നു. വെള്ളം കയറാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടെന്നും കൈയിൽ പണമില്ലാത്തതിനാലും വഴിയറിയാത്തതിനാൽ കോഴിക്കോട് കുടുങ്ങിയതാണെന്ന് യുവാവ് പറയുന്നു. രാത്രി യുവാവ് ചെർക്കളയിലെ താമസ സ്ഥലത്തെത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments