കാഞ്ഞങ്ങാട് :ട്രെയിനിൽ നിന്നും തെറിച്ചു വീണ് ചിത്താരി യുവാവ് ഗുരുതര നിലയിൽ. ഇന്നലെ രാത്രി 8 മണിയോടെ ചെറുവത്തൂർ മടിവയലിലാണ് അപകടം. മുക്കൂട് സ്വദേശി അബ്ദുൾ ജബാറിനാണ് 25 പരിക്കേറ്റത്. യുവാവിനെ നാട്ടുകാർ ആദ്യം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ യുവാവിനെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. റെയിൽവെ പൊലീസ് ഇൻസ്പെക്ടർ റജി കുമാർ,
എസ്.ഐ പ്രകാശൻ്റെയും നേതൃത്വത്തിൽ റെയിൽവെയുടെ വിവിധ വിഭാഗം ഉദ്യോഗസ്ഥരും നാട്ടുകാരും ട്രെയിനിലെ സ്ഥിരം യാത്രക്കാരും നടത്തിയ പരിശ്രമത്തിനൊടുവിൽ രാത്രി 11 മണിയോടെയാണ് യുവാവിനെ തിരിച്ചറിയാനായത്. കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്നും മാവേലി എക്സ്പ്രസിൽ കണ്ണൂർ ഭാഗത്തേക്ക് കയറിയ യുവാവ് ചെറുവത്തൂരിൽ ഇറങ്ങി പിന്നാലെ വന്ന മലബാർ എക്സ്പ്രസിൽ കയറുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യവെയാണ് അപകടത്തിൽ പെട്ടത്. യുവാവിൻ്റെ ഉമ്മയുടെ മൊബൈൽ ഫോൺ ലഭിച്ചതോടെയുവാവിനെ തിരിച്ചറിയാൻ സാധിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റെയിൽവെ പോലീസിന് യുവാവിന്റെ മേൽ വിലാസം ലഭിച്ചത്.
0 Comments