കാഞ്ഞങ്ങാട്: പത്ത് വയസുകാരിയെ ഉറങ്ങി കിടന്ന വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കൂടാതെ മരണം വരെ കഠിന തടവ് ശിക്ഷ ലഭിച്ചപ്പത് അന്വേഷണ സംഘത്തിൻ്റെ മികവ് തെളിയിക്കുന്ന വിധി കൂടിയായി. പേരാവൂർ ഡിവൈഎസ്പിയായ എം.പി. ആസാദ് ഹോസ്ദുർഗ് ഇൻസ്പെക്ടർ ആയിരിക്കെ ആണ് കോളിളക്കമുണ്ടാക്കിയ ഈ കേസ് റജിസ്ട്രർ ചെയ്യുന്നത്. ഹോസ്ദുർഗിൽ ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കകം റജിസ്ട്രർ ചെയ്ത കേസിൽ പഴുതടച്ചുള്ള അന്വേഷണത്തിൽ ദിവസങ്ങൾക്കകം പ്രതിയെ അറസ്റ്റ് ചെയ്തു. വിശ്രമമില്ലാത്ത അന്വേഷണങ്ങൾക്കൊടുവിൽ 39 ദിവസങ്ങൾക്കകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു .ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് എം.പി. ആസാദ് കാഞ്ഞങ്ങാട്ടെ ത്തിയത്. ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കകം ആണ് നാളിതുവരെ കേൾക്കാത്ത സംഭവം ഉണ്ടായത്. അന്വേഷണ രംഗത്തെ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥന്മാരെ ചേർത്ത് അന്വേഷണം വ്യാപിപ്പിക്കുന്നതിൽ ആസാദ് കാട്ടിയ സമർത്ഥത പ്രതിയെ ദിവസങ്ങൾക്കകം കുടുക്കാൻ സഹായകമായി. കേസന്വേഷണത്തിനിടെ രണ്ട് മോഷണക്കേസുകൾക്കും തുമ്പുണ്ടാക്കി.ഈ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയിലേക്ക് സൂചനകൾ എത്തിയത്. പ്രതിയുടെ ഭാര്യ ഉൾപ്പെടെ പ്രധാന ബന്ധുക്കളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചു വച്ചു. ഏതെങ്കിലും ഒരു നമ്പറിലേക്ക് വിളി വരുമെന്ന് ഉറപ്പിച്ചാണ് നമ്പറുകൾ ശേഖരിച്ചത്.അതിനിടെയാണ് അടുത്ത ബന്ധുവിന് ആന്ധ്രയിൽ നിന്ന് ഫോൺ വരുന്നത്.ശാസ്ത്രീയ രീതിയിലുള്ള അന്വേഷണം ആയതിനാൽ സൈബർ സെല്ലും ഉണർന്നു പ്രവർത്തിച്ചതോടെ വിളിച്ചത് സൽമാൻ തന്നെയാണെന്ന് ഉറപ്പിച്ച് ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് ആന്ധ്രയിലേക്ക് പോയി.അവിടെ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ സൽമാനെ പിടികൂടാനായി.ഒരു ഹോട്ടലിൽ ജോലിക്ക് കയറി ആദ്യ ദിവസം തന്നെ പിടി കൂടാനായി.സലീമിന്റെ കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ ഹോട്ടലിന്റെ ജീവനക്കാരന്റെ ഫോണിലാണ് നാട്ടിലേക്ക് ബന്ധുവിനെ വിളിച്ചത്.ഈ ജീവനക്കാരനെ കണ്ടെത്തി ചോദ്യം ചെയ്തതോടെ സൽമാനെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. മൂന്ന് മാസം മാത്രം കാഞ്ഞങ്ങാട്ട് സേവനം ചെയ്ത അദ്ദേഹം ഈ കേസിൽ അന്വേഷണം ഏറ്റെടുത്ത് പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ചായിരുന്നു കാഞ്ഞങ്ങാട് നിന്നും സ്ഥലം മാറി പോയത്. പിന്നീട് അദ്ദേഹം പല തവണ വിചാരണക്ക് കാഞ്ഞങ്ങാട് കോടതിയിൽഹാജരായി. വിധിയിൽ സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് ഇത്രയേറെ ശിക്ഷ കിട്ടിയതിൽസന്തോഷിക്കുകയാണ് എം.പി. ആസാദ് പറഞ്ഞു.
0 Comments