കൊച്ചി: നടൻ കലാഭവൻ നവാസ് 50 അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് റൂം ബോയ് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 8.30 മണിയോടെയാണ് മരണം.
'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്.
മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് പ്രിയപെട്ടവനായത്.
കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
0 Comments