കാഞ്ഞങ്ങാട് : യാത്രക്കാരൻ ട്രെയിനിൽ നിന്നും ചാടി മരിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ ചന്തേര എത്തിയപ്പോഴാണ് യുവാവ് ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയത്. വീഴ്ചയിൽ പരിക്ക് പറ്റി മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. രാജസ്ഥാൻ ബൻസാര ടാംടിയ പഡാലയിലെ ഓദാർജികയുടെ മകൻ സതീഷ് കട്ടാര31 യാണ് മരിച്ചത്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments