അജാനൂർ
പുതിയകണ്ടത്തെ വിദ്യാർത്ഥിനിയാണ് ഹോസ്ദുർഗ് കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പം പോയത്. രണ്ട് ദിവസം മുൻപാണ് യുവതിയെ കാണാതായത്.
രാവിലെ 8.30 ന് വിദ്യാർത്ഥിനി കാഞ്ഞങ്ങാട്ടെ കോളേജിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പിതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ തിരുവനന്തപുരം സ്വദേശിക്കൊപ്പമുള്ളതായി മനസിലായി. പൊലീസ് ആവശ്യപെട്ട പ്രകാരം യുവതിയും യുവാവും കാഞ്ഞങ്ങാട്ടെ ത്തി.
0 Comments