അമ്പലത്തറ പറക്കളായിയിൽ കൂട്ട ആത്മഹത്യ.മാതാപിതാക്കളും മകനുമടക്കം മൂന്ന് പേർ മരിച്ചു. ഒരു മകൻ ഗുരുതരാവസ്ഥയിലാണ്. പറക്കളായിലെ ഉണ്ടോം പുളിയിലെ ഗോപി 58, ഇന്ദിര 55, മകൻ രഞ്ജേഷ് 37 എന്നിവരാണ് മരിച്ചത്. ഒരു മകൻ രാഗേഷ് 32 പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് നാല് പേരെയും വീട്ടിൽ അവശനിലയിൽ കണ്ടത്. ഒരു മകൻ ബന്ധുവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഗോപി ജില്ലാശുപത്രിയിലും ഇന്ദിരയും മകനും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആണ് മരിച്ചത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
0 Comments