കൂടുതൽ പേർ എത്തിപരിശോധന നടത്താനാണ് തീരുമാനം. മുറികളിൽ നൂറ് കണക്കിന് പുരാവസ്തുശേഖരങ്ങളാണുള്ളത്. മുറിക്കകത്ത് ഇത് വരെ ഒരുമിച്ച് കാണാത്ത വിധം പുരാവസ്തുശേഖരങ്ങളാണുള്ളത്. നേരത്തെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ രണ്ട് റിവോൾവർ , ഒമ്പത് വാളുകളും കത്തികളുമാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഇതിൽ അറബി ലിഖിതങ്ങൾ എഴുതിയതായി കണ്ടെത്തി. ഇത് ഏത് കാലത്തേതെന്ന് പരിശോധിക്കാൻ കൂടുതൽ പരിശോധന നടത്തും. ടിപ്പു സുൽത്താൻ്റെയോ മറ്റ് രാജകാലത്തേതാണോയെന്ന് പരിശോധനക്ക് വിധേയമാക്കും. ആര്‍ക്കിയോളജിക്കല്‍ സൂപ്രൻ്റ് വിജയകുമാരന്‍ നായര്‍, ഡെപ്യൂട്ടി സൂപ്രൻ്റ് ഗംഗ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെട്ടിടത്തില്‍ പരിശോധന നടത്തിയത്. ആഗസ്റ്റ് 18ന് രാത്രിയാണ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസിന്റെ നേതൃത്വത്തില്‍ കോട്ടിക്കുളത്തെ അടച്ചിട്ട വീട്ടില്‍ പരിശോധന നടത്തിയത്. പഴയ കാലത്തെ ഉറകളുള്ള വാളുകളും പുരാവസ്തുക്കളുടെ ഗണത്തില്‍ പ്പെടുത്താവുന്ന നിരവധി സംഗീത ഉപകരണങ്ങള്‍, പാത്രങ്ങള്‍,ഘടികാരങ്ങള്‍, മറ്റു പകരണങ്ങളും കെട്ടിടത്തിനുള്ളില്‍ ഉണ്ട്. കൂടുതല്‍ ആര്‍ക്കിയോളജിക്കല്‍ സംഘം അടുത്ത ദിവസങ്ങളിൽ പരിശോധനക്കെത്തും. വ . കെട്ടിട ഉടമയായ മുഹമ്മദ് കുഞ്ഞി വിദ്യാര്‍ഥി ആയിരിക്കുമ്പോഴേ പുരാവസ്തു ശേഖരണത്തില്‍ കമ്പമുള്ളയാളായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നവര്‍ പറഞ്ഞു. വ്യത്യസ്ത നാണയങ്ങളും വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പ് ശേഖരണവും അന്ന് മുതലേ ശീലമായിരുന്നുവെന്ന് പഴയ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. പ്രവാസിയായ ശേഷം ശേഖരണം വിപുലീകരിക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ഈ ശേഖരം തന്നെ സന്ദര്‍ശിക്കാനെത്തുന്നവരെ കാണിക്കുകയും ഓരോന്നിന്റെ പിന്നാമ്പുറങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന പതിവുണ്ടായിരുന്നു. മുഹമ്മദ് കുഞ്ഞി മരിച്ചതോടെ ശേഖരം ഉള്ള കെട്ടിടം അടച്ചു. ഭാര്യയും രണ്ടു മക്കളും വിദേശത്താണ്.
0 Comments