കാഞ്ഞങ്ങാട് -പാണത്തൂർ - വെള്ളരിക്കുണ്ട് റൂട്ടിൽ ഉൾപ്പെടെ മലയോര റൂട്ടിൽ സ്വകാര്യ ബസ് സമരം ആരംഭിച്ചു. ഇന്ന് രാവിലെ 11 മുതലാണ് സമരം ആരംഭിച്ചത്. കാഞ്ഞങ്ങാട് നിന്നും മലയോര റൂട്ടിലേക്കും തിരിച്ച് കാഞ്ഞങ്ങാട്ടേക്കും സ്വകാര്യ ബസുകൾ ഒന്നും ഓടുന്നില്ല. 40 ഓളം ബസുകളാണ് ഓടാത്തത്. സ്വകാര്യ ബസുകളിലെ തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഓട്ടം നിലച്ചത്. കഴിഞ്ഞ ദിവസം കോളിച്ചാലിൽ ഒരു വിദ്യാർത്ഥിനിയെ റഷാദ് ബസിൽ കയറ്റിയില്ലെന്നാരോപിച്ച് തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ടക്ടർ കോളിച്ചാലിലെ സുനിൽ എന്ന സുകു രാജപുരം പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ ഇന്ന് ചർച്ചക്ക് രാജപുരം സ്റ്റേഷനിലെത്തിയ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചാണ് ബസ് തൊഴിലാളികൾ പണിമുടക്കുന്നത്. കാഞ്ഞങ്ങാട്ടും പാണത്തൂരിലും വെള്ളരിക്കുണ്ടിൽ ഉൾപെടെ സ്വകാര്യ ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്.
0 Comments