Ticker

6/recent/ticker-posts

മുദ്ര ലോൺ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ലക്ഷം രൂപ തട്ടിയെടുത്തു

കാസർകോട്:മുദ്ര ലോൺ വാഗ്ദാനം
 ചെയ്ത് യുവാവിൻ്റെ ഒരു
ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. മുളിയാർ കുടമാലയിലെ കെ.അനിൽ കുമാറിനാണ് 43 പണം നഷ്ടപ്പെട്ടത്. 1145 70 രൂപയാണ് നഷ്ടപ്പെട്ടത്. മുദ്രാ ലോൺ തരാമെന്ന് പറഞ്ഞ് ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെട്ടാണ് പണം ആവശ്യപ്പെട്ടത്. ലോൺ നടപടികളുടെ ഫീസെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. നാല് ഗൂഗിൾ പേ നമ്പറിലേക്ക് പണം അയപ്പിക്കുകയായിരുന്നു. ആദൂർ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments