കാഞ്ഞങ്ങാട് :നീലേശ്വരം, കാസർകോട്, ബദിയഡുക്ക റജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയിഡ്. ബദിയഡുക്കയിൽ ഉദ്യോഗസ്ഥർ രണ്ട് ലക്ഷത്തോളം രൂപ ഗൂഗിൾ പേ വഴി വാങ്ങിയതായി കണ്ടെത്തി. കാസർകോട് ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു വിജിലൻസ് റെയിഡ്. 186000 രൂപയോളം ബദിയഡുക്ക റജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരിൽ ചിലർ ഗൂഗിൾ പേ വഴി ഇടപാട് നടത്തിയതായി കണ്ടെത്തുകയായിരുന്നു. ആധാരം എഴുത്തുകാർ ഉൾപെടെ ഉള്ളവരിൽ നിന്നുമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയ തെന്നും വ്യക്തമായിട്ടുണ്ട്. കാസർകോട്, നീലേശ്വരം റജിസ്ട്രാർ ഓഫീസുകളിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഉത്തരമലബാറിനോട് പറഞ്ഞു. ഗൂഗിൾ പെ പണം ഇടപാടിൽ കൂടുതൽ അന്വേഷണം നടക്കും.
0 Comments