സംഭവങ്ങൾ രാത്രിയിലുണ്ടായത്.
മൂന്ന് യുവാക്കളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് മർദ്ദനത്തിനിരയാക്കിയ ഒരു സംഘം
സ്കൂട്ടറും ഫോണും തട്ടിയെടുത്തു. സംഘത്തിലെ ഒരാളെ ഒറ്റ കുഴൽ തോക്കും വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തു. ചെങ്കള കുറ്റിക്കോലിലെ ടി.നിഥിൻ രാജിനെയും 25 സുഹൃത്തുക്കളെയുമാണ് വിവിധ സ്ഥലങ്ങളിലെത്തിച്ച് മർദ്ദനത്തിനിരയാക്കിയത്. മഞ്ചേശ്വരം ബങ്കര സ്വദേശി
സൈഫുദീനെ 30 യാണ് അറസ്ററ് ചെയ്തത്. 4 പേർക്കെതിരെ കൂടി കേസുണ്ട്.
ഒറ്റ കുഴൽ തോക്കും അഞ്ച് വെടിയുണ്ടകളുമായാണ് അറസ്ററ് .
സംഭവത്തെ കുറിച്ച് മഞ്ചേശ്വരം പൊലീസ് പറയുന്നത് ഇങ്ങനെ; 15 ന് രാത്രി 11 മണിക്ക് പരാതിക്കാരനെയും രണ്ട് കൂട്ടുകാരെയും വോർക്കാടി മജീർപ്പള്ളയിൽ തടഞ്ഞു നിർത്തി ബലമായി പരാതിക്കാരൻ്റെ സുഹൃത്തിൻ്റെ ബാഗ് പിടിച്ചു വാങ്ങി. ബാഗിൽ കള്ളതോക്കും തിരകളും
ഉണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ച് കേസാക്കുമെന്നും ഭീഷണി പെടുത്തി. നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ അടുത്ത് കൂട്ടി കൊണ്ട് പോയി മൂന്ന് പേരെയും മർദിച്ചു. ഫോണും സ്കൂട്ടറിൻ്റെ ചാവിയും ബലമായി പിടിച്ചു വാങ്ങി പതിനായിരം രൂപ ആവശ്യപെട്ടു. 16 ന് രാത്രി സ്ഥലത്തെത്തിയ നാല് പേരും ഒന്നാം പ്രതിയും വീണ്ടും മർദ്ദിക്കും കയും ഫോണും സ്കൂട്ടറും കവർച്ച ചെയ്തു. ശേഷം നീല കാറിൽ മൂന്ന് പേരെയും ബലമായി കയറ്റി കൊണ്ട് പോയി ഒഴിഞ്ഞ പറമ്പിലെ മൂലയിലിരുത്തി വീണ്ടും മർദിക്കുകയും മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ജീവന് അപായമുണ്ടാവും. പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ ഇപ്രകാരമാണ് പറയുന്നത്. ഈ സംഭവത്തിനൊപ്പമാണ് കൊടഎന്ന സ്ഥലത്ത് നിന്നും ഒരു പ്രതിയെ നാടൻ ഒറ്റ കുഴൽതോക്കും അഞ്ച് തിരകളുമായി അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന പ്രതികൾ രക്ഷപെട്ടതായി പൊലീസ് പറഞ്ഞു.
0 Comments