കാഞ്ഞങ്ങാട് : വീടിൻ്റെ മേൽക്കൂരകുത്തി പൊളിച്ച് മോഷണ ശ്രമം. പൊലീസ് സ്ഥലത്തെത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.ചിറ്റാരിക്കാൽ പുളിയിൽ കിഴക്കെ യിൽ കെ. എ . ജോസഫ് എന്ന ജോയി 57 യുടെ വീട്ടിലാണ് മോഷണ ശ്രമം. ഇന്നലെ രാവിലെ 8.30 നും ഉച്ചക്ക് 12 മണിക്കും ഇടയിൽ പട്ടാപകൽ മേൽക്കൂരയായ ആസ്ബറ്റോസ് ഷീറ്റ് കുത്തി പൊളിച്ച് മോഷ്ടാക്കൾ വീടിനകത്ത് കയറുകയായിരുന്നു. കേബിൾ ജോലിക്കാരനായ വീട്ടുടമയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
0 Comments