Ticker

6/recent/ticker-posts

ജില്ലാശുപത്രിക്കുള്ളിൽ പട്ടിക്കൂട്ടങ്ങൾ വൈറലായി വീഡിയോ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയുടെ അകവും കയ്യടക്കി തെരുവ് നായ്ക്കൾ. രാത്രി കാലത്താണ് നായ്ക്കൾ ഡോക്ടർമാരുടെ പരിശോധന മുറി പ്രവർത്തിക്കുന്ന ആശുപത്രിക്കുള്ളിൽ വിഹരിക്കുന്നത്. രോഗികളുടെ ഇരിപ്പിടത്തിനടിയിൽ നായ്ക്കൾ കൂട്ടത്തോടെ കിടന്നുറങ്ങുന്നത് പതിവ് കാഴ്ചയാണ്. അർദ്ധരാത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പുറത്തിറങ്ങി ലാബുകളിലേക് ഉൾപെടെ പോകേണ്ടതുണ്ട്. രാത്രിയെത്തുന്ന രോഗികൾക്കും പട്ടികൾ ഭീഷണിയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും നായ്ക്കൾ ഭീഷണിയാണ്. ആശുപത്രി പരിസരത്ത് നേരത്തെ തന്നെ പട്ടികൾ ഭീഷണിയായിരുന്നു. ഇപ്പോൾ ആശുപതിക്കുള്ളിലും പട്ടികൾകയറി തുടങ്ങി. ജീവനക്കാർക്കും പട്ടികൾ ഭീഷണിയായി. രാത്രി രോഗിയുമായെത്തിയ സ്ത്രീ ആശുപത്രിക്കുള്ളിൽ വിഹരിക്കുന്ന വീഡിയോ പകർത്തുകയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Reactions

Post a Comment

0 Comments