കാഞ്ഞങ്ങാട് :ഒന്നര ലക്ഷം രൂപയുടെ തേങ്ങ വാങ്ങിയ ശേഷം പണം നൽകിയില്ലെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. 151574 രൂപയുടെ തേങ്ങ വാങ്ങി പണം പിന്നീട് നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്നാണ് പരാതി. ഉദിനൂരിലെ എ.വി. സേതുനാഥിൻ്റെ 46 പരാതിയിൽ അപ്പു 70 എന്ന ആൾക്കെതിരെയാണ് കേസ്. രണ്ട് മാസങ്ങൾക്കിടെ നൽകിയതേങ്ങക്ക് പണം നൽകിയില്ലെന്ന പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments