കാഞ്ഞങ്ങാട് : റോഡിൽ ഒറ്റക്കൊമ്പൻ ഇറങ്ങി. ഇന്ന് രാത്രിയോടെയാണ് കാട്ടാന റോഡിലിറങ്ങിയത്. ഒറ്റക്കൊമ്പനി റങ്ങിയത് ആളുകളെ ഭീതിയിലാക്കി. വിവരമറിഞ്ഞെത്തിയ വനപാലകർ ആനയെ കാട്ടിലേക്ക് തുരത്തി. മാലോം - കോളിച്ചാൽ മലയോര റോഡിൽ മരുതോം തട്ട് റോഡിൽ ഇറങ്ങിയ കാട്ടാനയെയാണ് തുരത്തിയത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നിർദേശ പ്രകാരം ബീറ്റ് സ്റ്റാഫും വാച്ചർമാരും ചേർന്നാണ് തിരികെ വനത്തിലേക്ക് കയറ്റി വിട്ട് പ്രതിരോധ പ്രവർത്തനം നടത്തിയത്. പടക്കം പൊട്ടിച്ചും മറ്റു മായിരുന്നു ഒറ്റക്കൊമ്പനെ കാട് കയറ്റിയത്. രാത്രിയിലും വനപാലകർ സ്ഥലത്ത് തമ്പടിച്ച് നിരീക്ഷണം നടത്തി വരുന്നു. റോഡിലൂടെ കുറെ നേരം വാഹന ഗതാഗതവും നിലച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നവീൻ , വാച്ചർ സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആനയെ കാട് കയറ്റിയത്. നിലവിൽ ഭയപെടേണ്ട സാഹചര്യമില്ലെന്ന് വനപാലകർ പറഞ്ഞു.
0 Comments