Ticker

6/recent/ticker-posts

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു, മൂന്ന് കേസുകൾ റജിസ്ട്രർ ചെയ്തു

കാഞ്ഞങ്ങാട് : വിവിധ സ്ഥലങ്ങളിലായി
സ്ഥാനാർത്ഥികളുടെ 
പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. സ്ഥാനാർത്ഥികളുടെ പരാതിയിൽ
പൊലീസ് മൂന്ന് കേസുകൾ റജിസ്ട്രർ ചെയ്തു. ഐങ്ങോത്ത് 26 ആം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ലിസി ടീച്ചറുടെ ഫ്ളക്സ് ബോർഡ് കീറിയ നിലയിൽ കാണപ്പെട്ടു. നഗരസഭയിലെ അതിയാമ്പൂരിലെ
 ബി.ജെ.പി സ്വതന്ത്ര സ്ഥാനാർത്ഥി അജയകുമാർ നെല്ലിക്കാട്ടിൻ്റെ പ്രചരണ ബോർഡുകൾ കീറിയെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അതിയാമ്പുര് അമ്പലത്തിന് സമീപം,മേലാങ്കോട്ട്, ദുർഗ ഹൈസ്ക്കൂൾ റോഡിലും സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തൃക്കരിപ്പൂർ മീലിയാട്ട് യു.ഡി എഫ് സ്ഥാനാർത്ഥിയുടെ ഫ്ളക്സ് ബോർഡ് കീറി നശിപ്പിച്ചതിന് ചന്തേര പൊലീസ് കേസെടുത്തു. കൊളത്തൂർ ബറോട്ടിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ കീറിയതിന് ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments