റീജണൽ മാനേജർ ആർ.പി. ശ്രീനാദിൻ്റെ പരാതിയിൽ പറക്കളായി സ്വദേശികൾക്ക് എതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
2017 ഡിസംബർ 14 ന്
പറക്കളായി വയമ്പ് എന്ന സ്ഥലത്ത് താമസിച്ചു വരുന്ന പ്രതികളിൽ ഒന്നാം പ്രതി തന്റെ ഭർത്താവായ രണ്ടാം പ്രതിയുടെ പേരിലുള്ള 487 സെൻ്റ് വീടും പറമ്പും രണ്ടാം പ്രതിയുടെ ജാമ്യത്തിൽ കാഞ്ഞങ്ങാട് സിന്റിക്കേറ്റ് ബാങ്ക് ശാഖയിൽ പണയപ്പെടുത്തി 7,30,000 രൂപ വായ്പ എടുത്തും
2023 ജനുവരി 19 ന് തീയ്യതി ഇതേ വസ്തു ജാമ്യത്തിൽ തന്നെ കാസർകോട് ബാങ്ക് റോഡിലുള്ള കനറ ബാങ്ക് ശാഖയിൽ നിന്നും 1,20,00,000 രൂപയും
2023 ഒക്ടോബർ 13 ന് പ്രവർത്തന മൂലധന വായ്പയായി 45,00,000 രൂപയും 1,2 പ്രതികളുടെ മകനായ 3 ആം പ്രതി വായ്പയായി എടുത്തും ബാങ്കിന്റെ അധീനതയിലുള്ള വസ്തുവിന്റെ രേഖകൾ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ബാങ്കിനെ ചതി ചെയ്യണമെന്നുള്ള ഉദ്ദേശത്തോട് കൂടി ആയവ വ്യാജമായി നിർമ്മിച്ച് അസ്സലാണെന്ന് തെറ്റിധരിപ്പിച്ച് മേൽ വസ്തു വകകൾ 2 ആം പ്രതിയുടെ പേരിൽ 300 സെന്റ് സ്ഥലം ദാനാധാരമായും 182 സെൻ്റ് സ്ഥലം തിരുമലൈ സാമിക്ക് ജന്മാധാരം ചെയ്ത് കൊടുക്കുകയും ചെയ്ത് ബാങ്കിന് 1,72,30,000 രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments