Ticker

6/recent/ticker-posts

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : നിയന്ത്രണം വിട്ട മോട്ടോർ
ബൈക്ക് മറിഞ്ഞ് ഓവുചാലിൽ വീണ് യുവാവ് മരിച്ചു. ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ വൈകീട്ടോടെ മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ ആന്നുർ കാരൻ വീട്ടിൽ എ.കെ.
ബാലകൃഷ്ണൻ്റെ മകൻ എ.കെ. അനുരാഗ് 23 ആണ് മരിച്ചത്.
ചെറുവത്തൂർ എരഞ്ഞിക്കൽ തുരുത്തി പൊട്ടൻ ദൈവം ദേവസ്ഥാനത്തിനടുത്ത്
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 
ബൈക്ക്
മറിഞ്ഞ് യുവാവിനെ സഹിതം പരിക്ക് പറ്റിയ നിലയിൽ റോഡരികിലെ ഓവുചാലിൽ കാണുകയായിരുന്നു. കണ്ണൂർ ആശുപത്രിയിൽ  ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടക്കരയിൽ നിന്നും കൊട്രച്ചാലിലെ വീട്ടിലേക്ക്
 മടങ്ങും വഴിയാണ് അപകടം.
Reactions

Post a Comment

0 Comments