കാഞ്ഞങ്ങാട്:കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച രണ്ട് സർവീസുകളുടെ ഉദ്ഘാടനം നടന്നു.കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച കാഞ്ഞങ്ങാട് കോട്ടയം സൂപ്പർ ഫാസ്റ്റ് സർവീസിൻ്റെയും കാഞ്ഞങ്ങാട് - കാസർകോട് ഫാസ്റ്റ് പാസഞ്ചർ സർവീസും കാഞ്ഞങ്ങാട് മണ്ഡലം എംഎൽഎ ഇ . ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു . ഡിപ്പോയിൽ നിന്നും പുതിയ 2 ട്രിപ്പുകൾ ബന്തടുക്ക, പരപ്പ റൂട്ടുകളിലായി ആരംഭിച്ചു. വൈകുന്നേരം 7 മണിക്ക് കോട്ടയം സൂപ്പർഫാസ്റ്റ് സർവീസ് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. ചന്ദ്രഗിരിപ്പാലം വഴി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ് നിലവിൽ കാഞ്ഞങ്ങാട്, പൂച്ചക്കാട് , ബേക്കൽ ഫോർട്ട് മേൽപറമ്പ, കാസർകോട് ആണ് സ്റ്റോപ്പുകൾ .
രാത്രി 7.15 ന് ഒടയംചാൽ, കോളിച്ചാൽ വഴി ബന്തടുക്കയിലേക്കും തിരിച്ച് പുലർച്ചെ 4.30 ന് ബന്തടുക്കയിൽ നിന്നും കുറ്റിക്കോൽ, ചുള്ളിക്കര വഴി കാഞ്ഞങ്ങാടേക്ക് പരശുറാം എക്സ്പ്രസിന് കണക്ഷൻ കിട്ടുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 11.45 ന് കാഞ്ഞങ്ങാട് നിന്നും ജില്ലാ ആശുപത്രി, കാഞ്ഞിരപ്പൊയിൽ, അടുക്കം വഴി പരപ്പയിലേക്കും തിരിച്ച് ഉച്ചയ്ക്ക് 1.20 ന് പരപ്പയിൽ നിന്നും ബിരിക്കുളം, നെല്ലിയടുക്കം, നീലേശ്വരം, ചന്ദ്രഗിരിപ്പാലം വഴി കാസർകോട്ടേക്കുമാണ് സർവ്വീസ് ഉണ്ടാവുക. കാഞ്ഞങ്ങാട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ
അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ
ആൽവിൻ ടി സേവ്യർ അധ്യക്ഷനായി.
സൂപ്രണ്ട് കെ. സരിത , വിവിധ യൂണിയൻ പ്രതിനിധികൾ, ജീവനക്കാർ സന്നിഹിതരായിരുന്നു.
0 Comments